Tuesday 13 January 2015

Sasi's family & robot

ശശി അമേരിയ്ക്കയിൽ പ്പോയി വന്നപ്പോൾ വിശേഷപ്പെട്ട ഒരു ഉപകരണം കൂടി കൊണ്ടുവന്നു.

കളളം പറഞ്ഞാൽ തലയ്ക്ക് അടിയ്ക്കുന്ന റോബൊട്ടായിരുന്നു അത്.

വൈകിട്ട് ഭക്ഷണം കഴിയ്ക്കുമ്പോൾ ശശി മകനോട് ചോദിച്ചു:
"ഇന്നു പകല് നീ എവിടെ ആയിരുന്നു?"

മകൻ : "സ്കൂളില്.. "("ഠേ.." റോബോട്ട് അവന്റെ തലയ്ക്കടിച്ചു.)

"അയ്യോ.. ഞാൻ സിനിമയ്ക്കു പോയിരുന്നു, ഡാഡി.."

"ഹ..ഹ.. ഇനി നുണ പറയരുത്. ഏതു സിനിമ?"

മകൻ : "സ്പൈഡര്മാൻ.. " ("ഠേ.." വീണ്ടും അടി.)

"സോറി ഡാഡി, ഒരു A പടമായിരുന്നു.."

ശശി : "ഹും.. നിന്റെയൊക്കെ പ്രായത്തിൽ ഞാൻ   ഇങ്ങനെയുളള സിനിമകൾ  കാണാറേ  ഇല്ലായിരുന്നു.. ("ഠേ.." ഇത്തവണ അടി ഡാഡിയുടെ തലയ്ക്കിട്ട്.)

"ഹ ഹ..ഹ ഹ ഹ..."
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശശിയുടെ ഭാര്യ പൊട്ടിച്ചിരിച്ചു.

"കൊളളാം, മോന്റെ ഡാഡി തന്നെ..!"
("ഠേ.." വീണ്ടും അടി...  ഇത്തവണ  മമ്മിയുടെ തലയ്ക്കിട്ട്)
😝

No comments:

Post a Comment