Monday 8 December 2014

Kayyilmele kakka

മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി. മുന്നോ നാലോ വയസ്സ് പ്രായമുള്ള മോനെയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന ഉമ്മ. മേശപ്പുറത്തുള്ള സാധനങ്ങള്‍ കയ്യിലെടുക്കുന്ന കുഞ്ഞിനെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍ പരിശോധന തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ കണ്ണ് ചുമരില്‍ തൂക്കിയിട്ട സര്‍ക്കാര്‍ കലണ്ടറില്‍ പതിഞ്ഞത്. അതിലേക്കു വിരല്‍ ചൂണ്ടി അവന്‍ ഒറ്റ അലര്‍ച്ച. "മ്മാ, കായിമ്മലെ കാക്ക". അതുവരെ വലിച്ചു കയറ്റി വെച്ച എയര്‍ മുഴുവന്‍ പുറത്തു വിട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു പോയി. കലണ്ടറിലെ ഗാന്ധിജി ആയിരുന്നു കുട്ടിയുടെ കാക്ക. (കായി = പണം ).

No comments:

Post a Comment