Monday 8 December 2014

Ladies ... Not bad..

തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത് . അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.
ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.
"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്, നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്"
അയാളുടെ ശബ്ദം കൂടി കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു.
"സുഹൃത്തെ ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ..? ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം, അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം"
തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു.
"നോക്കൂ സുഹൃത്തെ ദൈവത്തിന്‍റെ ഓരോ കളികളെ, നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി പൊട്ടാതെ കാത്തു രക്ഷിച്ചത് കണ്ടില്ലേ...? ഇന്നാ പകുതി കുടിച്ചിട്ട് എനിക്ക് തരൂ "
പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു.
"സുഹൃത്തെ നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ ഇതിന്‍റെ പകുതി, ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."
അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു
"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡൈലോഗ് അടിക്കുന്നോ...? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ അവര് തീരുമാനമുണ്ടാക്കിക്കൊള്ളും"
ഗുണപാഠം :-
സ്ത്രീകളുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ ഇടപെടാവൂ......ഒരു ചതി എപ്പോഴും മുന്‍കൂട്ടി പ്രതീക്ഷിച്ചിരിക്കണം...

No comments:

Post a Comment