കൊളംബസ് അമേരിക്ക കണ്ടു പിടിച്ച കഥ
----------------
അമേരിക്ക കണ്ടുപിടിച്ച കൊളംബസ്
നിങ്ങളെല്ലാവരും
കരുതും പോലെ യഥാര്ത്ഥത്തില്
ഇറ്റലിക്കാരനായിരുന്നില്ല.
ഒരു മലയാളിയായിരുന്നു... യഥാര്ത്ഥ പേര്
P.P. സുനിക്കുട്ടൻ ...!
സംഭവ കഥയാണ് ... ശ്രദ്ധിച്ചു
വായിക്കണം.
കൊല്ല വർഷം AD 1500 ആം ആണ്ടിലാണ്
സംഭവം നടക്കുന്നത് ...
കൂത്താട്ടുകുളത്തെ ഇടത്തരം നാവിക
കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുകിട
നാവികനാണ് സുനിക്കുട്ടൻ.... മുറിയില്
അഴിച്ചു വെച്ച
തന്റെ ലുങ്കി പോലും ഇതുവരെ സ്വന്തമായി കണ്ടു
പിടിച്ചിട്ടില്ലെങ്കിലും ,
കടലിലൂടെ സഞ്ചരിച്ച് പുതിയൊരു
രാജ്യം കണ്ടു പിടിക്കണമെന്നായിരുന്നു
സുനിക്കുട്ടന്റെ ജീവിതാഭിലാഷം....
അതിനായി ലോകം മുഴുവന്
ചുറ്റി സഞ്ചരിക്കാൻ ഒരു
ചങ്ങാടമുണ്ടാക്കി കൊച്ചിയിലെ മറൈൻ
ഡ്രൈവിൽ റെഡിയാക്കി നങ്കൂരമിട്ട്
വെച്ചിരുന്നു സുനിക്കുട്ടൻ....
അങ്ങനെ നല്ലൊരു
ദിവസം നോക്കി തന്റെ ലക്ഷ്യ
പൂർത്തീകരണത്തിന
ായി ഭാര്യയെയും കൂട്ടി കൂത്താട്ടു
കുളം ബസില് കയറി മറൈൻ ഡ്രൈവിലേക്ക്
സുനിക്കുട്ടൻ പുറപ്പെട്ടു....
കൂത്താട്ടു " കുളം ബസില് " കയറി ഒരു
പോക്കാ പോയ സുനിക്കുട്ടനെ നാട്ടുകാര്
കളിയാക്കി കുളംബസ്സിൽ
കയറി പോയവൻ എന്നു വിളിക്കാന്
തുടങ്ങി ... അത് ലോപിച്ച് ലോപിച്ച്
സുനിക്കുട്ടൻ പിന്നീട് " കൊളം ബസ് "
എന്ന പേരില് അറിയപ്പെടാൻ തുടങ്ങി ...
മറൈൻ ഡ്രൈവിൽ എത്തിയ
ശേഷം ഭാര്യയോട് യാത്ര പറഞ്ഞ്
പിരിയുമ്പോൾ സുനിക്കുട്ടൻ
അവസാനമായി ഭാര്യക്കൊരു
ചുംബനവും നൽകി.... ( ഇതായിരുന്നു മറൈൻ
ഡ്രൈവിൽ വച്ചു നടന്ന
ആദ്യത്തെ ചുംബന സമരം ) തുടർന്ന്
സുനിക്കുട്ടൻ
സഞ്ചാരത്തിനിടെ കഴിക്കാനായി ഭാര്യ
തന്ന ചക്കയും മാങ്ങയുമൊക്കെയടങ്ങുന്ന
കുറച്ച് ഫ്രൂട്ട്സുമായി തന്റെ ചങ്ങാടത്തിൽ
കയറി പസഫിക്
സമുദ്രം വഴി അന്റാർട്ടിക്കൻ ഉൾക്കടൽ
ലക്ഷ്യമാക്കി ആഞ്ഞു തുഴഞ്ഞു .....
അതേ സമയത്തു തന്നെയാണ്
അന്റാർട്ടിക്കൻ ഉൾക്കടലിൽ ടൈറ്റാനിക്ക്
എന്ന കപ്പല് മുങ്ങിയതും...
സുനിക്കുട്ടൻ എന്ന കൊളംബസ്
ചങ്ങാടത്തിൽ
അവിടെത്തുമ്പോ ടൈറ്റാനിക്കിലെ നായകനായ
ജാക്ക് അവിടെ ഒരു
മരക്കഷണവും പിടിച്ച് തണുത്ത് വിശന്നു
വലഞ്ഞിരിക്കുന്നു.....
( റോസ് മരിച്ചെന്നു കരുതി ഉപേക്ഷിച്ച
ജാക്ക് ശരിക്കും മരിച്ചിട്ടില്ലാ
യിരുന്നു.... അങ്ങനെയെങ്കിലും റോസ്
തന്റെ തലയില്
നിന്നും ഒഴിവാകുമല്ലോന്ന്
കരുതി മരിച്ചത്
പോലെ അഭിനയിച്ചതായിരുന്നു... )
അങ്ങനെ വിശന്നു പട്ടിണി കിടക്കുന്ന
ജാക്കിന് സുനിക്കുട്ടൻ കൈയില് കരുതിയ
ഫ്രൂട്ട്സിൽ വലിയ ഒരു ചക്ക എടുത്തു
നീട്ടി ...... എന്നിട്ട് പറഞ്ഞു "
ജാക്ക് ...ഫ്രൂട്ട് കഴിക്കൂ ... ജാക്ക് ഫ്രൂട്ട്
" ..... ഇങ്ങനെയാണ് പിൽക്കാലത്ത്
ചക്കയ്ക്ക് ജാക്ക് ഫ്രൂട്ട് എന്ന പേരു
വന്നത് .... തുടർന്ന് ജാക്കിനോട് തിരിച്ചു
വരുമ്പോ പിക് ചെയ്യാമെന്ന് ഉറപ്പു
കൊടുത്ത് , അവിടുന്ന് യാത്ര തുടർന്ന
സുനിക്കുട്ടൻ ഒരു ദ്വീപ്
കണ്ടെത്തുകയും അവിടെ ചങ്ങാടം നങ്കൂരമിട്ടിറങ്
ങുകയും ചെയ്തു ......
അവിടെ പണ്ടെങ്ങോ ഏതോ കപ്പലപകടത്തിൽ
അകപ്പെട്ട് ആ ദ്വീപിൽ ഒറ്റപ്പെട്ട ഒരു
പ്രായം ചെന്ന മനുഷ്യനെ സുനിക്കുട്ടൻ
കണ്ടുമുട്ടി.... അയാളുടെ പേര് ആമീർ
എന്നായിരുന്നു .... തന്നെക്കാൾ
പ്രായമുള്ള ആളായത് കൊണ്ട് സുനിക്കുട്ടൻ
അയാളെ " ആമീർക്കാ " എന്ന്
വിളിച്ചു ....തുടര്ന്ന് അവര് രണ്ടു
പേരും ഉറ്റ സുഹൃത്തുക്കളായി ആ ദ്വീപിൽ
കുറച്ചു കാലം ചിലവഴിച്ചു.
പിൽക്കാലത്ത് താന് കണ്ടുപിടിച്ച ആ
ദ്വീപിന് സുനിക്കുട്ടൻ എന്ന കൊളംബസ്
തന്റെ ഉറ്റ സുഹൃത്തായ
ആമീർക്കായോടുള്ള സ്നേഹ സൂചകമായി "
ആമീർക്കാ " എന്നു പേരിട്ടു... അത്
പിന്നീട് ആമേർക്കാ... അമേർക്കാ...
എന്നിങ്ങനെ ലോപിച്ച് ഒടുവില്
ഇന്നത്തെ അമേരിക്ക ആയി ...!
Thursday, 1 January 2015
How Columbus. discovered Aamirkka
Subscribe to:
Post Comments (Atom)
No comments:
Post a Comment