Monday, 8 December 2014

Dooradarsan Nostalgy

ദൂരദർശൻ ഭൂതല സംപ്രേഷണം നിർത്തുന്നു എന്ന ഒരു വാർത്ത കേട്ടു. ശെരിയാണോ എന്തോ.......?
അറിയാതെ മനസ്സ് പഴയകാല ഓർമ്മകളിലേക്ക് ഒന്ന് എത്തിനോക്കി.
നമസ്ക്കാരം...
പ്രധാന വാർത്തകൾ വായിക്കുന്നത് ........
രാധാകൃഷ്ണൻ ആണോ അതോ രാമകൃഷ്ണൻ ആണോ ചെറിയ ഒരു സംശയം ആള്‍ ഒരു താടിക്കാരന്‍ ആണ്. പല്ല് പുറത്തു കാട്ടാതെ വാർത്ത വായിക്കും. ഇയാൾക്ക് പല്ല് ഇല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോനിയിട്ടുണ്ട്..... സ്ത്രീ ശബ്ദം ആണെങ്കിൽ അത് ഹേമലത ഉറപ്പ്. ഇന്നത്തെ പോലെ മാധ്യമ കോമാളിത്തരം ഇല്ല എഴുമണി തൊട്ടു പതിനഞ്ചു മിനിറ്റ് ആണ് കണക്കു, അവസാനം തിവനന്തപുരം ,കൊച്ചി കോഴിക്കോട് ''കൂടിയ താപനില ,കുറഞ്ഞ താപനില കൂടി കഴിയിമ്പോള്‍ ചിലപ്പോ അഞ്ചു മിനിറ്റ് കൂടി കൂടും അതൊരു വെള്ളിയാഴ്ച ആണെങ്കില്‍ ആ ചേട്ടന്‍ കുറെ പ്രാക്കും വാങ്ങും കാരണം ആ പോയ അഞ്ചു മിനിറ്റ് ഞങ്ങടെ ചിത്ര ഗീതത്തിലെ ഒരു പാട്ട് ആണ് ,എന്തൊക്കെ ആണെങ്കിലും ''ഭൂതല സംപ്രേഷണം ''എട്ടു മണിക്ക് തീരും പിന്നെ ആകെ മൊത്തം ഹിന്ദി കാര് രംഗം കയ്യടക്കും .പിന്നെ വെള്ളി, ശനി രാത്രി ഹിന്ദി സിനിമ കാണും. മിക്കവാറും എല്ലാദിവസവും ഗോവിന്ദ അല്ലെങ്കിൽ അനിൽ കപൂർ ആയിരിക്കും നായകൻ. ശനിയാഴ്ചത്തെ ''തിരനോട്ടം ''പരിപാടി അവസാന ഭാഗം വീക്ഷികും കാരണം ആ സമയത്താണ് അവര്‍ പിറ്റേ ദിവസം സംപ്രേഷണം ചെയ്യുന്ന മലയാള ചലച്ചിത്രം പ്രഖ്യാപിക്കൂ.
ശനിയും ഞായറും 11.30 നെ പള്ളിയില്‍ നിന്ന് വിടുകയുള്ളൂ. കഴിഞ്ഞാൽ ഒരു ഓട്ടമാണ്.. കാരണം ശക്തിമാൻ തുടങ്ങികാണും. അതൊരു സംഭവം തെന്നെ ആയിരുന്നുട്ടാ....
നാല് മണിക്ക് സുരേഷ് ഗോപിയുടെ ഇടിപ്പടം ,പിന്നെ വൈകുന്നേരം അന്നത്തെ ഞങ്ങളുടെ സൂപ്പർ ഹീറോ മൗഗ്ലി ഓടി ചാടി എത്തും. ഷെർഖാനും ബഗീരനും ബാലുഅമ്മാവനും .... ഹോ ആലോചിക്കാൻ വയ്യ. !!!!!!!! പക്ഷെ അന്നത്തെ എന്റെ ഹീറോ ഹീമാൻ ആയിരുന്നു.
തിങ്കളാഴ്ച മുതല്‍ പിന്നെയും സ്കൂളിലേക്ക് സ്കൂൾ ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിൽ 2.30 നു തുടങ്ങും സീരിയൽ കാണൽ ജ്വാലയായും മരുഭൂമിയിലെ ഒട്ടകവും മുടങ്ങാതെ കാണുമായിരുന്നു.വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം അധിക നേരമുള്ള കളി ഇല്ല മധുമോഹന്റെ ''മാനസി '' കാണാന്‍ പോണം ,ഒരു കണക്കിന് ആ സാധനം തീര്‍ന്നപ്പോള്‍ ''സ്നേഹസീമ'' എന്നും പറഞ്ഞു പിന്നേം വന്നു മധുമോഹന്‍... ഓൻ പുലിയാണ് കേട്ടാ....എപ്പോ എന്തായാവോ.....?
പിന്നെ ഒരിടക്ക് ദൂരദര്‍ശന്‍ വേറെ ഒരു ചാനെല്‍ തുടങ്ങിയപ്പോള്‍ (അതിന്റെ പേര് 'മെട്രോ ''എന്നായിരുന്നു) അതില്‍ വൈകുന്നേരങ്ങളില്‍ ഉള്ള സര്‍ക്കസ് കാണാന്‍ എത്രയോ വൈകുന്നേരങ്ങള്‍ സ്കൂളില്‍ നിന്നു തല്ലിപ്പിടച്ചു പാഞ്ഞിരിക്കുന്നു, ഡി ഡി മലയാളം ചാനെലില്‍ എല്ലാ ദിവസവും പകല്‍ പതിനൊന്നു മണിക്ക് മലയാളം സിനിമ കാണും വെള്ളിയാഴ്ച മിക്കവാറും കളര്‍ പടം ആയിരിക്കും ,പക്ഷെ സാദ ബൂസ്റ്റര്‍ മാത്രമുള്ളത് കൊണ്ട് പടം വ്യക്തമാകില്ല പലപ്പോഴും ഗ്രയിംസ് അധികം ഉണ്ടാകും ,എന്നാലും കൊതിയോടെ ഇരുന്നു കാണും... എല്ലാതെ എന്താ ചെയ്യാ.......
അന്നത്തെ സൂപ്പെർ ഹിറ്റ്‌ കോമെടി പരമ്പര ആയിരുന്നു ''പകിട പമ്പരം'' അത്യാവശ്യം നല്ല ചളികളായിരുന്നു അതിൽ. രാത്രികളിൽ ഡബ് ചെയ്ത സീരിയലുകൾ ഉണ്ടാകും പ്രതികാര ദാഹിയായ പ്രേതത്തിന്റെ കഥ പറയുന്ന സംഭവങ്ങൾ അന്നൊരു സംഭവമായിരുന്നു. എന്റെ എത്രയോ രാത്രിയിലെ ഉറക്കം കെടുത്തിയിരിക്കുന്നു ആ കുന്ത്രാണ്ടം...പിന്നെ നിയമത്തിന്റെ മറ്റൊരു നാമമായ ടിക്ടക്റ്റീവ് വിജയ്‌, ഇടയ്ക്കു നൂർജഹാനും കാണാറുണ്ടായിരുന്നുട്ടാ.....
പിന്നെ എല്ലാ കാലത്തും ഏത് നേരത്ത് വേണമെങ്കിലും വരാവുന്ന പരിപാടിയായിരുന്നു ''മഴവില്ല് അഴകുമായി എത്തുന്ന ''തടസ്സം േനരിട്ടതില്‍ ഖേദിക്കുന്നു ........'' എന്ന പരിപാടി (കൂടെ ഒരു ഒന്നൊന്നര സൌണ്ടും ),:P
പിന്നെ പരസ്യങ്ങള്‍ : സൌന്ദര്യ സോപ്പ് നിര്‍മ്മ !!!( ഹോ അത് ഓര്‍ക്കാന്‍ കൂടി വയ്യ !!),ആഹാ വന്നല്ലോ വനമാല ,,മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട ,എന്റെ കുട എന്റെ പോപ്പി ,അയ്യപ്പന്‍റെ അമ്മ നെയ്യപ്പം ചുട്ടു ,കാക്ക കൊത്തി കടലിലിട്ടു ......,ജോണ്‍സിന്റെ കുഞ്ഞാഞ്ഞ വന്നെ !!!!!!!!!!!മഴ വന്നാല്‍ കുഞ്ഞാഞ്ഞ ,''ഹമാര ബജാജ് '', ''ഹൂടിബാബ ഹൂടിബാബ ഹൂ ''..രവീണാ ടാണ്ടൻ റോട്ടോമാക്കിനു വേണ്ടി വന്നതോടെ സ്കൂൾ കുട്ടികൾ റോട്ടോമാക് പേനാ വാങ്ങിത്തുടങ്ങി. അന്ന് റെയ്നോൾഡ്സിന്റെ എതിരാളിയായിരുന്നു റോട്ടോമാക്…ഇന്ന് അതുണ്ടോ ആവോ.....?
ഇതൊക്കെ കാണാന്‍ എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കുന്നു ?
ഒരു കാറ്റ് എവിടുന്നെങ്ങാനും വന്നു പോയാല്‍ അപ്പൊ പോകും ചാനെല്‍ പിന്നെ ആന്റിന പിടിച്ചു തിരച്ചു ശരിയാക്കല്‍ ആണ് പ്രധാന പണി അപ്പോളേക്കും കണ്ടു കൊണ്ടിരുന്നത് എല്ലാം കഴിഞ്ഞു പോയിട്ടുണ്ടാകും
ഓര്‍മകളുടെ സമുദ്രത്തില്‍ ഇപ്പോഴും ഒരു കൊച്ചു പയ്യന്‍ വീട്ടിലെ റൂമിലും അതിനുമുമ്പ് വടകേലെ വെല്ലിമ്മാടെ വീട്ടിലും ടി വി കള്‍ക്ക് മുന്നില്‍ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട്...........Nostaalgiaaaaaa...

No comments:

Post a Comment