Wednesday, 31 December 2014

Wife & wifi

വൈഫും വൈഫൈയും 😂😂
-----------------------------------
1. രണ്ടും വീടുകളിലും ഫ്ലാറ്റുകളിലും കൂടുതലായി കാണപ്പെടുന്നു.

2. സ്വന്തമായുള്ളവര്‍ അന്യര്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ സൂക്ഷിച്ചു കൊണ്ടുനടക്കും.

3. രണ്ടിനും അത്യാവശ്യസമയത്ത് തീരെ റേഞ്ച് കാണില്ല.

4. രണ്ടിനും ഇടയ്ക്കിടെ നമ്മളുമായുള്ള കണക്ഷന്‍ തല്ക്കാലികമായി നഷ്ടമാകും.

5. രണ്ടു കൂട്ടരുടെയും അദൃശ്യ സാന്നിദ്ധ്യം നമ്മളില്‍ വലിയ സ്വാധീനം ചെലുത്തും.

6. ഒരു വീട്ടില്‍ രണ്ടു വൈഫും, വൈഫൈയും ഉണ്ടായാല്‍
കോണ്‍ഫ്ലിക്റ്റ് ആകാന്‍ സാധ്യതയുണ്ട്.

7. ഇരുകൂട്ടരും ഇടതടവില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ഇടയ്ക്കിടെ റീചാര്‍ജ് ചെയ്ത് കൊടുക്കണം.

8. രണ്ടും ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും തങ്ങളോടു ചേര്‍ത്തു നിര്‍ത്തും.

9. രണ്ടു കൂട്ടര്‍ക്കും നാം യഥാര്‍ത്ഥ പേരുകള്‍ക്ക് പുറമേ രസകരമായ മറ്റൊരു പേര് കൂടി നല്‍കും.

10. നമ്മള്‍ മറ്റൊരിടത്ത് കണക്റ്റ് ആയാല്‍ രണ്ടാളും നമ്മളുമായുള്ള ബന്ധം വിഛെദിക്കും.

11. വൈഫൈയുടെ ലൈറ്റുകളും, വൈഫിന്‍റെ നാവും 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.

12. വൈഫൈ പിണങ്ങുമ്പോള്‍ ഓഫാക്കി അഞ്ചു മിനിട്ടിനു ശേഷം ഓണ്‍ ചെയ്‌താലും, വൈഫ് പിണങ്ങിയാല്‍ അഞ്ചു ദിവസം വീട്ടില്‍ പോയി നിന്നശേഷം തിരികെവന്നാലും കുറേക്കാലം പ്രശ്നമുണ്ടാക്കാതെ പ്രവര്‍ത്തിക്കും.

No comments:

Post a Comment